ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഒര്‍ലാന്‍ഡോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക സന്ദര്‍നം ജൂണ്‍ 20, 21 തീയതികളില്‍
Sunday, June 14, 2015 7:35 AM IST
ഒര്‍ലാന്‍ഡോ: മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 20, 21 (ശനി, ഞായര്‍) തീയതികളില്‍ ഒര്‍ലാന്‍ഡോ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവക സന്ദര്‍ശിക്കുന്നു.

20നു (ശനി) വൈകുന്നേരം ആറിനു ഡോ. അലക്സ് അലക്സാണ്ടറുടെ ഭവനത്തില്‍ നടക്കുന്ന പ്രയര്‍ മീറ്റിംഗിലും മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പങ്കെടുക്കും.

21നു (ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാത നമസ്കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം സഹകാര്‍മികനായിരിക്കും. തുടര്‍ന്നു 11.30നു നടക്കുന്ന സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനദിനാഘോഷം ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാര്‍ഥികളെ അനുമോദിച്ചുകൊണ്ട് ആധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 7703109050.

പള്ളിയുടെ വിലാസം: ട.ങമ്യൃ ഛൃവീേറീഃ ഇവൌൃരവ, 808, 4വേ ടൃലല, ഛൃഹമിറീ, എഘ 32824. 4075742550