അറ്റ്ലാന്റയില്‍ കാന്‍സര്‍ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ബോളിവുഡ് ബീറ്റ്സ് സ്റേജ്ഷോ
Friday, June 12, 2015 4:54 AM IST
അറ്റ്ലാന്റ: അക്സെസ് ലൈഫ് അമേരിക്ക കുട്ടികളുടെ കാന്‍സര്‍ ചികിത്സക്കായി അറ്റ്ലാന്റയില്‍ ബോളിവുഡ് ബീറ്റ്സ് എന്ന പരിപാടി ജൂണ്‍ 13നു (ശനിയാഴ്ച) വൈകുന്നേരം 4:30നു നോര്‍ത്ത് ഗിന്നെറ്റ് ഹൈസ്കൂളിലെ തിയറ്റര്‍ റൂമില്‍ നടത്തുന്നു.

ഭരതകാല, പ്ളാനെറ്റ് യു, ടീം നാട്യ മയൂരി, ടീം നച്ച്ലെ, ടീം കടാക്ഷ എ ഗ്ളാന്‍സ് എന്നീ ഡാന്‍സ് ഗ്രൂപ്പുകള്‍ ഡാന്‍സ് അവതരണം നടത്തും. കൂടാതെ അറ്റ്ലാന്റയിലെ പ്രമുഖ ഗായകര്‍ അവതരിപ്പിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. ടിക്കറ്റ് വേദിയിലും ലഭ്യമായിരിക്കും.

ടിക്കറ്റ് വില : അറൌഹ *20, ഇവശഹറൃലി*10 (അഴല 5 12) ശിരഹൌറല രീാുഹശാലിമ്യൃേ ിമരസ (ടമാീമെ) റൌൃശിഴ വേല വീെം.

ടിക്കറ്റിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക: സൌമ്യ ഭട്ടാചാര്യ: 4046616861, രാജേഷ് മേനോണ്‍ (510 364 3338, രാജേഷ് വെളിയത്ത് (678 314 8242, അക്ഷയ് പത്രി (770 852 0304), രാജ് പൊലറ്റി (205 705 2195). ംംം.മരരലഹൈശളല.ീൃഴ | ളയ.രീാ/അരരലഘൈശളലഅാലൃശരമ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം