സഫിയ അജിത് സ്മാരക ജീവകാരുണ്യ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
Thursday, June 11, 2015 5:10 AM IST
ദമാം: കാന്‍സര്‍ രോഗം മൂലം അന്തരിച്ച നവയുഗം വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന സഫിയ അജിത്തിന്റെ പേരില്‍, സൌദി അറേബ്യയുടെ കിഴക്കന്‍ മേഖലയില്‍ ജീവകാരുണ്യ മേഖലയില്‍ നിസ്വാര്‍ഥ സേവനം കാഴ്ച വച്ച ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നവയുഗം കോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ, ജീവകാരുണ്യ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

ദമാം ഫൈസലിയ ദവാ ഹാളില്‍ നടന്ന 'സര്‍ഗ പ്രവാസം2015' ന്റെ വേദിയില്‍വച്ചു കൊബാറിലെ ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയരായ വിത്സണ്‍ ഷാജിയും, രാജ്കുമാറും, വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയില്‍നിന്നു സഫിയ അജിത് സ്മാരക അവാര്‍ഡ് എറ്റുവാങ്ങി.

നവയുഗം ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഷാജി മതിലകം സഫിയ അജിത് അനുസ്മരണ പ്രഭാഷണം നടത്തി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം