ഷിക്കാഗോ ക്നാനായ റീജണില്‍ പ്രീമാര്യേജ് കോഴ്സ് നടത്തി
Thursday, June 11, 2015 5:09 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജണിന്റെ ആഭിമുഖ്യത്തില്‍, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വച്ചു ജൂണ്‍ അഞ്ചു മുതല്‍ ഏഴു വരെ പ്രീമാര്യേജ് കോഴ്സ് നടത്തി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 19 യുവതീയുവാക്കള്‍ ഈ കോഴ്സില്‍ പങ്കെടുത്തു.

വിവാഹ ജീവിത്തിലേക്കു പ്രവേശിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി മോണ്‍. തോമസ് മുളവനാല്‍, ഫാ. എബ്രാഹം മുത്തോലത്ത്, റെവ. ഫാ. സുനി പടിഞ്ഞാറേക്കര, ടോം മൂലയില്‍, റ്റോമി മേത്തിപ്പാറ, ലിന്‍സ് താന്നിച്ചുവട്ടില്‍, ബെന്നി കാഞ്ഞിരപ്പാറ, ജോണി തെക്കേപറമ്പില്‍, തമ്പി & ഷൈനി വിരുത്തികുളങ്ങര, ജയ കുളങ്ങര, റ്റോണി പുല്ലാപ്പള്ളില്‍, ആന്‍സി ചേലക്കല്‍ എന്നിവര്‍ ക്ളാസ്സുകള്‍ നയിച്ചു.

ക്നാനായ റീജണിന്റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് ജൂണ്‍ 26 മുതല്‍ 28 വരെ റ്റാമ്പയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവായലത്തില്‍ വച്ചും, ഒക്ടോബര്‍ 23 മുതല്‍ 25 വരെ, ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വച്ചും നടത്തപ്പെടുന്നതാണ്. ഈ കോഴ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 630 205 5078 എന്ന നമ്പറിലോ, ുൃലാമൃൃശമഴല@സിമിമ്യമൃലഴശീി.ൌ എന്ന ഇ-മെയിലിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: ബിനോയി സ്റീഫന്‍ കിഴക്കനടി