ഫാമിലി കോണ്‍ഫറന്‍സ്: കമ്മിറ്റികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അലക്സിയോസ് മെത്രാപ്പോലീത്ത എത്തുന്നു
Thursday, June 11, 2015 5:09 AM IST
ഡാളസ്: ജൂലൈ എട്ടു മുതല്‍ പതിനൊന്നുവരെ നടക്കുന്ന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്ത ജൂണ്‍ 14-ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുവാനെത്തുന്നു.

കൃത്യമായി ചിട്ടപ്പെടുത്തിയ അജന്‍ഡ അനുസരിച്ചുള്ള പ്രോഗ്രാമുകള്‍, ഗാനശുശ്രൂഷകള്‍, ചര്‍ച്ചാവേദികള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തി നടത്തുന്ന കോണ്‍ഫറന്‍സ് വിജയകരമായി നടത്തുന്നതിനുള്ള അവസാനഘട്ടത്തിലാണു കോണ്‍ഫറന്‍സ് കമ്മിറ്റികള്‍.

കോണ്‍ഫറന്‍സില്‍ മാജിക്ഷോ, മ്യൂസിക്കല്‍ പ്രോഗ്രാം എന്നിവകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 700 പേര്‍ കോണ്‍ഫറസില്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എല്‍സണ്‍ സാമുവേല്‍ (214 449 8556), ലീജിത്ത് മാത്യു (214 735 3637).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം