ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ പിക്നിക് ജൂണ്‍ 27-ന്
Thursday, June 11, 2015 5:08 AM IST
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ വാര്‍ഷിക പിക്നിക് ജൂണ്‍ മാസം 27-നു (ശനിയാഴ്ച) നടത്താന്‍ തീരുമാനിച്ചു. 'ബാക്ക് റ്റു സ്കൂള്‍' എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന പിക്നിക്, മറന്നു പോയ സ്കൂള്‍ ജീവിതത്തെ ഓര്‍മിപ്പിക്കുന്ന ഒന്നാക്കാന്‍ സംഘാടകര്‍ പരിശ്രമിക്കുന്നു.

മിഷിഗണിലെ ട്രോയ് സിറ്റിയിലുള്ള റേയ്ന്‍ ട്രീ പാര്‍ക്കില്‍ വച്ചു (3775 ജോണ്‍ ആര്‍ റോഡ്, ട്രോയ്, മിഷിഗണ്‍-48083), രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണു പിക്നിക് നടത്തുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാനുള്ള വിവിധ കളികളും കലാപരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പൂച്ചയ്ക്കാരു മണികെട്ടും, മ്യൂസിക്കല്‍ ചെയര്‍, ഫേയിസ് പെയ്ന്റിംഗ്, റിലേ റേയ്സ്, വടം വലി എന്നീ മത്സരങ്ങള്‍ ഉണ്ടാകും.. മറ്റൊരു പ്രത്യേകത 'ഒരു ഡിഎംഎ സെല്‍ഫി' എന്ന സെല്‍ഫി ഫോട്ടോഗ്രാഫി മത്സരമാണ്. പിക്നിക്കില്‍ വരുന്ന ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കം. പിക്നികില്‍നിന്നും എടുക്കുന്ന ചിത്രങ്ങളാണു മത്സരത്തിനു പരിഗണിക്കപ്പെടുന്നത്. നാട്ടിലെ സ്കൂളിലെ പോലെ നാലു ഹൌസുകളായി തിരിച്ചു മത്സരങ്ങള്‍ നടത്തുന്നത്.

നാടന്‍ തട്ടുദോശയും സാമ്പാറും ചട്നിയും, മസാല ദോശ, ഊത്തപ്പം, വിവിധ തരം ഓംലെറ്റുകള്‍, ബുള്‍സ് ഐ, ഫിഷ് ഫിംഗേഴ്സ്, ഗ്രില്ല്ഡ് ചിക്കന്‍, സൊസ്േജ്, റിബ്സ് തുടങ്ങി ഭക്ഷണത്തിന്റെ ഒരു നീണ്ട ലിസ്റ് തന്നെ ഉണ്ട് കുട്ടനാടന്‍ ബാര്‍ബിക്യൂവില്‍.

ഡിഎംഎയുടെ ഈ പിക്നിക്കിലേക്ക് മിഷിഗണിലെ എല്ല മലയാളികളേയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി പ്രസിഡന്റ് റോജന്‍ തോമസും, സെക്രട്ടറി ആകാശ് എബ്രഹാമും, ട്രഷറാര്‍ ഷാജി തോമസും അറിയിച്ചു. പിആര്‍ഒ ആയി പ്രവര്‍ത്തിക്കുന്നത് സൈജന്‍ കണിയോടിക്കലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് പോള്‍ 248 252 6230, ബിനു മാത്യു 616 304 4615, ബോബി തോമസ് 248 778 8621, സൂര്യ ഗിരീഷ് 248 630 5824, വിനോദ് കൊണ്ടൂര്‍ 313 208 4952.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്