വേണു മങ്കടയ്ക്കു യാത്രയപ്പു നല്‍കി
Wednesday, June 10, 2015 6:24 AM IST
ദമാം: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന ഒഐസിസി ദമാം മലപ്പുറം ജില്ലാ കള്‍ച്ചറല്‍ സെക്രട്ടറി വേണു മങ്കടയ്ക്ക് ജില്ലാ കമ്മിറ്റി യാത്രയപ്പു നല്‍കി.

ദമാം ഒഐസിസിയുടെ സജീവ സാന്നിധ്യമായിരുന്നു വേണു മങ്കട എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒഐസിസി നാഷണല്‍ പ്രസിഡന്റ് പി.എം. നജീബ് പറഞ്ഞു. ഒഐസിസി ജില്ലാ പ്രസിഡന്റ് ഹമീദ് ചാലില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് പുളിക്കല്‍, സി. അബ്ദുള്‍ ഹമീദ്, മാത്യു ജോസഫ്, സോണ്‍ ഭാരവാഹികളായ ബൈജു കുട്ടനാട്, സുരേഷ് കുന്നം, ഹനീഫ് റാവുത്തര്‍, റഫീക്ക് കൂട്ടിലങ്ങാടി, ശിഹാബ് കായംകുളം, ഷംസ് കൊല്ലം, കരീം പരുത്തിക്കുന്നന്‍, വനിതാ വിംഗ് പ്രസിഡന്റ് സിന്ധു ബിനു, യൂത്ത് വിംഗ് അംജത് അടൂര്‍, അബാസ് തറയില്‍, ദമാം മീഡിയ ഫോറം പ്രസിഡന്റ് പി.ടി. അലവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി ബാപ്പു ആനക്കയം സ്വാഗതവും അബ്ദുറഹ്മാന്‍ ചെമ്മാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം