ന്യൂജേഴ്സിയില്‍നിന്ന് യൂറോപ്പിലേക്കു തീര്‍ഥാടനം സെപ്റ്റംബര്‍ 20 മുതല്‍
Wednesday, June 10, 2015 5:11 AM IST
ന്യൂജേഴ്സി: സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിശ്വപ്രസിദ്ധങ്ങളായ വിശുദ്ധ സ്ഥലങ്ങളിലേക്കു സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ മൂന്നു വരെ നീണ്ടു നില്ക്കുന്ന തീര്‍ഥാടനം സംഘടിപ്പിക്കുന്നു. ഇതോടൊപ്പം യൂറോപ്പിലെ ചരിത്രപ്രസിദ്ധവും സാംസ്കാരികവുമായ മറ്റു സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതാണ്.

സെപ്റ്റംബര്‍ 20 നു വൈകുന്നേരം ന്യൂജേഴ്സിയില്‍നിന്നു യാത്ര തിരിച്ചു ഒക്ടോബര്‍ മൂന്നിനു രാവിലെ ന്യൂജേഴ്സിയില്‍ തിരിച്ചെത്തുന്നവിധം ക്രമീകരിച്ചിരിക്കുന്ന തീര്‍ഥാടനത്തിനു വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നേതൃത്വം നല്കും.

വിശ്വപ്രസിദ്ധമായ ഫാത്തിമാ, ലൂര്‍ദ്, അവിലാ, അസീസി, പാദുവായിലെ സെന്റ് ആന്റണീസ് ബസിലിക്ക, മിലന്‍, റോം, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍ , ലഞ്ചിയാനൊ, സെന്റ് അഗസ്റിന്റെയും പാദ്രേ പിയോയുടെയും കല്ലറകള്‍ , വെനീസ് ഐലന്‍ഡ് മറ്റു പ്രസിദ്ധമായ പുണ്യസ്ഥലങ്ങള്‍ എന്നിവയാണുപരിപാടിയില്‍ നിശ്ചയിച്ചിരിക്കുന്നത്.

ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ് തുകയായ 1500 ഡോളറും, പാസ്പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്‍കി ജൂണ്‍ 14 നു മുമ്പായി രജിസ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും ഈ ഈ തീര്‍ഥാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. തീര്‍ഥാടനത്തിന്റെ ആകെ ചെലവ് ഒരാള്‍ക്കു മൂവായിരം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്.

പങ്കെടുക്കനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 14 നു മുമ്പായി താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ് .
ജയ്സണ്‍ അലക്സ് (914) 6459899 (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ടോം പെരുമ്പായില്‍ (ട്രസ്റി) (646) 3263708, തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്ടി (908) 9061709, മേരിദാസന്‍ തോമസ് (ട്രസ്റി) (201) 9126451, മിനേഷ് ജോസഫ് (ട്രസ്റി) (201) 9789828. ഋാമശഹ: ഖമശീിഅഹലഃ@ഴാമശഹ.രീാ, ണഋആ: ംംം.വീാെേേമ്യൃീിഷ.ീൃഴ സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം