ജി.കെ. റാം കവിത പുരസ്കാരം പ്രദുല്‍ഷാദ് ചേന്ദ്രോത്തിന്
Tuesday, June 9, 2015 8:10 AM IST
കോഴിക്കോട്: ഗോവയില്‍ നടന്ന രണ്ടാം പ്രവാസി മലയാളി സാഹിത്യ സംഗമത്തോടനുബന്ധിച്ച് പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ജി.കെ. റാം സ്മാരക കവിതാ പുരസ്കാരം യുവ കവി പ്രദുല്‍ഷാദ് ചേന്ദ്രോത്തിനു ലഭിച്ചു. 'നാടു കടത്തപ്പെട്ടവന്‍' എന്ന കവിതയ്ക്കാണു പുരസ്കാരം.

ഫെഡറേഷന്‍ ഓഫ് ഓള്‍ ഗോവ മലയാളി അസോസിയേഷന്‍ (ഫാഗ്മ) ആണു പുരസ്കാരം ഏര്‍പ്പെടുത്തിയത്. പതിനായിരം രൂപയാണ് അവാര്‍ഡുതുക. എഴുത്തുകാരി മാനസി പുരസ്കാരം സമ്മാനിച്ചു.

കോഴിക്കോട് നല്ലളം സ്വദേശിയായ പ്രദുല്‍ഷാദ് റിയാദിലാണു ജോലി ചെയ്യുന്നത്. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയകളിലും കവിതകള്‍ എഴുതി വരുന്നു.

റിപ്പോര്‍ട്ട്: എസ്. സുജിത്