സേട്ട് സാഹിബ് അനുസ്മരണം വെള്ളിയാഴ്ച
Tuesday, June 9, 2015 5:04 AM IST
കുവൈറ്റ്: ഇന്ത്യന്‍ മര്‍ദിത ജനവിഭാഗങ്ങളുടെ അവകാശപ്പോരട്ടങ്ങളുടെ നായകനും മികച്ച പാര്‍ല മെന്റെറിയാനുമായിരുന്ന ഐഎന്‍എല്‍ സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ യോഗം 12-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറിനു അബ്ബാസിയ ഹൈഡയിന്‍ ഹാളില്‍ നടക്കുമെന്ന് ഐഎംസിസി കുവൈറ്റ് കമ്മിറ്റി പ്രസിഡന്റ് ഷരീഫ് താമരശേരി അറിയിച്ചു. ജീവിതത്തില്‍ ഉടനീളം ആദര്‍ശം കൈവിടാതെ ജീവിച്ച സേട്ട് സാഹിബിന്റെ ജീവിന്റെ ജീവിതം മുന്‍ നിര്‍ത്തി 'രാഷ്ട്രീയം ധാര്‍മികത' എന്ന വിഷയത്തില്‍ സംവാദവും നടക്കും. കുവൈത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍