പോസ്റല്‍ മലയാളി അസോസിയേഷന്‍ പിക്നിക്ക് നടത്തി
Tuesday, June 9, 2015 5:03 AM IST
ഷിക്കാഗോ: പോസ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളി പോസ്റല്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പിക്നിക്ക് നടത്തി. ഗ്ളെന്‍വ്യൂവിലുള്ള ജോണ്‍സ് പാര്‍ക്കില്‍ വച്ച് നടത്തിയ പിക്നിക്കില്‍ നിരവധി കുടുംബങ്ങള്‍ പങ്കുചേര്‍ന്നു.

പിക്നിക്കിന്റെ ഭാഗമായി വിവിധ പ്രായപരിധിയിലുള്ളവര്‍ക്കായി വ്യത്യസ്തതയാര്‍ന്ന ഗെയിമുകള്‍ നടത്തപ്പെട്ടു. വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ജോയി പീറ്റര്‍ വിതരണം ചെയ്തു. സണ്ണി ജോണ്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തു.

ജോര്‍ജ് ചാക്കോ, ബെന്നി ജോസഫ്, ജോബ്മോന്‍ മാത്യു എന്നിവരാണ് ഈവര്‍ഷത്തെ പിക്നിക്കിന് നേതൃത്വം നല്‍കിയത്. പിക്നിക്കിന്റെ സമാപന യോഗത്തില്‍ വെച്ച് അടുത്തവര്‍ഷത്തെ ചിക്കാഗോ പോസ്റല്‍ മലയാളി അസോസിയേഷന്റെ ഭാരവാഹികളായി ബിന്‍സ് വെളിയത്തുമാലില്‍ (കണ്‍വീനര്‍), ഷൈനി ഫിലിപ്പ്, സോമി അച്ചേട്ട്, സിബി ചൂട്ടുവേലില്‍ എന്നിവരെ തെരഞ്ഞെടുത്തു. ജോര്‍ജ് ചാക്കോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം