മാതൃഭാഷ പഠനം, ഫഹഹീല്‍ മേഖലയില്‍ ആവേശകരമായ തുടക്കം
Monday, June 8, 2015 7:53 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന സൌജന്യ മാതൃഭാഷ പഠന പദ്ധതിക്ക് ഫഹാഹീല്‍ മേഖലയില്‍ ആവേശകരമായ തുടക്കം.

മാതൃഭാഷ പഠന പദ്ധതിയുടെ രജത ജൂബിലി ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ ഫഹാഹീല്‍ മേഖലയിലെ ആദ്യ ക്ളാസ് മംഗഫ് ബ്ളോക്ക് നാലില്‍ അനൂപ് ചന്ദ്രന്റെ വസതിയില്‍ കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗം ടി.വി. ജയന്‍ ഉദ്ഘാടനം ചെയ്തു. ഫഹാഹീല്‍ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ആറു ക്ളാസുകളാണ് ഇന്നലെ ആരംഭിച്ചത്. മംഗഫ് ബ്ളോക്ക് നാലില്‍ തോമസിന്റെ വസതിയില്‍ ആരംഭിച്ച ക്ളാസ് കല പ്രസിഡന്റ് ടി.വി. ഹിക്മത്തും യൂസഫിന്റെ വസതിയില്‍ ആരംഭിച്ച ക്ളാസ് സനല്‍കുമാറും ഉദ്ഘാടനം ചെയ്തു. മംഗഫ് ബ്ളോക്ക് മൂന്നില്‍ കെ.പി. മാത്യുവിന്റെ ഭവനത്തില്‍ ആരംഭിച്ച ക്ളാസ് വനിതവേദി കുവൈറ്റ് ജനറല്‍ സെക്രട്ടറി ശുഭ ഷൈനും ഫഹാഹീല്‍ ബ്ളോക്ക് എട്ടില്‍ ശിവദാസിന്റെ ഭവനത്തില്‍ ആരംഭിച്ച ക്ളാസ് പ്രശസ്ത ചിത്രകാരന്‍ പ്രകാശന്‍ പുത്തൂരും അബുഹലീഫ ബ്ളോക്ക് രണ്ടില്‍ ആരംഭിച്ച ക്ളാസ് കല കുവൈറ്റ് മീഡിയ വിഭാഗം സെക്രട്ടറി ആര്‍. നാഗനാഥനും നിര്‍വഹിച്ചു.

ഫഹാഹീല്‍ മേഖലയില്‍ മാതൃഭാഷ സമിതി കണ്‍വീനര്‍ പ്രസീദ് കരുണാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ ക്ളാസുകള്‍ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മേഖലാ കണ്‍വീനര്‍ : 66117670, ഫഹാഹീല്‍: 99403149, 55130716, മംഗഫ് ബ്ളോക്ക്3: 97262978, 66590848, 23711426, മംഗഫ് ബ്ളോക്ക്4: 94464941, 90910178, 65092366, അബു ഹലീഫ: 97295323, 99593175, മെഹ്ബൂള: 66598930, 97341639.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍