ഒഐസിസി കുവൈറ്റ് യുവജനവിഭാഗം കെ.എസ്. ശബരീനാഥനു കെട്ടിവയ്ക്കാനുള്ള പണം നല്‍കി
Monday, June 8, 2015 7:48 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് യുവജനവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അരുവിക്കര നിയമസഭാ സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥനു കെട്ടിവയ്ക്കാനുള്ള 10001 രൂപ നല്‍കി.

യുവജനവിഭാഗം കണ്‍വന്‍ഷന്‍ സ്വാഗതസംഘം രൂപീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കുവൈറ്റ് ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങരയ്ക്ക് യൂത്ത് വിംഗ് പ്രസിഡന്റ് ജോബിന്‍ ജോസ് കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍