'ബൊക്കെ ഓഫ് ഇമോഷന്‍സ്' അബുദാബിയില്‍ പ്രകാശനം ചെയ്തു
Monday, June 8, 2015 7:45 AM IST
അബുദാബി: അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച 'ബൊക്കെ ഓഫ് ഇമോഷന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു.

അബുദാബി ഫ്രണ്ട്സ് എഡിഎംഎസ് സംഘടിപ്പിച്ച ചടങ്ങില്‍ ടി.എ. നാസര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രസിഡന്റ് സലിം ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ്‍ കൃഷ്ണന്‍, സാക്കിര്‍ അമ്പലത്ത്, ഗ്രന്ഥകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ കവി വി. മധുസൂദനന്‍ നായരെയും അബ്ദുള്‍ പുന്നയൂര്‍ക്കുളത്തേയും പൊന്നാട അണിയിച്ചു ആദരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള