കെഎസ്എന്‍എയുടെ പുതിയ അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു
Monday, June 8, 2015 7:44 AM IST
കുവൈറ്റ്: കേരള സംഗീത-നാടക അക്കാഡമിയുടെ കുവൈറ്റ് ചാപ്റ്ററിന്റെ 2015-16 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നു.

അക്കാദമി ചെയര്‍മാന്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍, സ്ഥാനം ഒഴിയുന്ന അംഗങ്ങള്‍ക്കു പകരമായി പുതുതായി ആറ് അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

പ്രസിദ്ധ നാടകപ്രവര്‍ത്തകനും കലാശ്രീ പുരസ്കാരജേതാവുമായ കെ.പി. ബാലകൃഷ്ണനെ ചെയര്‍മാനായും നാടകരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ ദിലീപ് നേടരിയെ കോ-ഓര്‍ഡിനേറ്ററായും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മറ്റ് അംഗങ്ങളായി ബാബു ചക്കോള, ചെസില്‍ രാമപുരം, ടി.വി. ജയന്‍, ഇക്ബാല്‍ കൂട്ടമംഗലം, കെ.പി. സുരേഷ്, ബാബുജി ബത്തേരി, സുരേഷ് മാത്തൂര്‍, അബൂബക്കര്‍ കൊയിലാണ്ടി, റാഫിയ അനസ് എന്നിവരേയും സബ് കമ്മിറ്റി അംഗങ്ങളായി വിപിന്‍ മാങ്ങാട്, രാജു സഖറിയ, കൃഷ്ണകുമാര്‍, പ്രതാപ് ഉണ്ണിത്താന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

വിജയന്‍ കാരയല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സജീവ് കെ. പീറ്റര്‍ സ്വാഗതവും ദിലീപ് നടേരി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍