സിബിഎസ്ഇ പത്താം ക്ളാസ് ഉന്നതവിജയികളെ കേളി കുടുംബവേദി അനുമോദിച്ചു
Monday, June 8, 2015 5:35 AM IST
റിയാദ്: സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ പ്രവാസി മലയാളികളായ വിദ്യാര്‍ഥികളെ റിയാദ് കേളി കുടുംബവേദി അനുമോദിച്ചു. ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ1 നേടി ഉന്നതവിജയം കരസ്ഥമാക്കിയ ശ്രീതു സുരേഷ്, മുഹമ്മദ് അസ്ലം, ബിയോണ്‍ ബെനറ്റ് എന്നീ പ്രവാസി മലയാളി വിദ്യാര്‍ഥികളെയാണു കേളി കലാസാംസ്കാരിക വേദിയുടെ കുടുംബവിഭാഗമായ കേളി കുടുംബവേദി അനുമോദിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് റിയാദ് സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന ചടങ്ങില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കു സ്വര്‍ണപ്പതക്കവും കുടുബവേദിയുടെ ഫലകവും സമ്മാനിച്ചു.

കേളി കുടുംബവേദി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സിന്ധു ഷാജി, സെക്രട്ടറി അശോകന്‍, പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, ജോ: സെക്രട്ടറിമാരായ മാജിദ ഷാജഹാന്‍, സന്ധ്യപുഷ്പരാജ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജി വെച്ചൂര്‍, റെജി സുരേഷ്, ഷൈനി അനില്‍, ശാന്തി രാജേഷ്, കേളി രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍, കേളി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞു വള്ളികുന്നം, ആക്ടിംഗ് സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, ട്രഷറര്‍ ഗീവര്‍ഗീസ്, വൈസ് പസിഡന്റ് സതീഷ്കുമാര്‍, ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ദസ്തഗീര്‍, കുഞ്ഞിരാമന്‍, ബി പി രാജീവന്‍, കേളി സാംസ്കാരിക വിഭാഗം ജോ. കണ്‍വീനര്‍ രാജു നീലകണ്ഠന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം