സ്പോണ്‍സറുടെ പീഡനം: നാരായണന്റെ കേസില്‍ തീര്‍പ്പായില്ല
Monday, June 8, 2015 5:34 AM IST
റിയാദ്: പരാതിക്കാരന്‍ ഹാജരാകാത്തതിനാലും സ്പോണ്‍സര്‍ എക്സിറ്റ് വീസ നല്‍കാത്തതും നാരായണനു വിനയാകുന്നു. ഇന്നലെ സാമൂഹ്യപ്രവര്‍ത്തകരോടൊപ്പം നാരായണന്‍ പ്രതീക്ഷയോടെ കോടതിയില്‍ ഹാജരായെങ്കിലും ഈ രണ്ട് പേരുടെയും അനുമതിയുണ്െടങ്കില്‍ മാത്രമെ നാരായണന് നാട്ടില്‍ പോകാന്‍ കഴിയൂ എന്ന് ജഡ്ജി അറിയിച്ചു. ഇതിനായി ഒരു മാസം കൂടെ സമയം അനുവദിച്ചിട്ടുണ്ട്.

20 വര്‍ഷം മുമ്പാണു നാരായണന്‍ സൌദിയിലെത്തിയത്. നസീമിലെ ഒരു സര്‍വീസ് സ്റേഷനില്‍ ജോലി ചെയ്തിരുന്ന നാരായണന്റെ സ്പോണ്‍സര്‍ മരണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്‍െ കഷ്ടകാലം ആരംഭിക്കുന്നത്. സ്പോണ്‍സറുടെ മരണത്തോടെ ഈജിപ്തുകാരിയായ ഭാര്യയും സൌദിയില്‍നിന്നു പോകുകയും നാരായണന്റെ ഇക്കാമ പുതുക്കി നല്‍കാന്‍ ആളില്ലാതാകുകയുമായിരുന്നു. അടുത്തു തന്നെയുള്ള മറ്റൊരു സര്‍വീസ് സ്റേഷനില്‍ താത്കാലികമായി ജോലി നോക്കിയ നാരായണനെ അവിടെ നിന്നാണു പോലീസ് അറസ്റ് ചെയ്യുന്നത്. സര്‍വീസ് ചെയ്യാനേല്‍പ്പിച്ച ലാന്‍ഡ്ക്രൂയിസര്‍ കാര്‍ കളവു പോയതിനു കാറിന്റെ ഉടമ നല്‍കിയ പരാതിയില്‍ നാരായണനെ പോലീസ് അറസ്റ് ചെയ്തു. കോടതി 1,15,000 റിയാല്‍ നാരായണന്‍ അടക്കണമെന്നു വിധിച്ചു. അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ നാരായണനു പണമടയ്ക്കാന്‍ സാധ്യമല്ലെന്നു കണ്െടത്തിയ കോടതി രണ്ട് മാസം മുന്‍പ് ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. എന്നാല്‍, കൈയില്‍ താമസരേഖ ഇല്ലാത്തതും പരാതിക്കാരനായ സ്വദേശി കോടതിയില്‍ ഹാജരായി വിടുതല്‍ രേഖ നല്‍കാത്തതും ഇപ്പോള്‍ നാരായണനുസൌദി അറേബ്യ വിടുന്നതില്‍ തടസം നില്‍ക്കുകയാണ്.

സാമൂഹ്യപ്രവര്‍ത്തകര്‍ രണ്ടു തവണ നാരായണനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. സൌദി എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന പരാതിക്കാരനെ കണ്െടത്തിയ ശേഷം ഞായറാഴ്ച കോടതി അദ്ദേഹത്തോടു ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നലെ അദ്ദേഹം എത്തിയില്ല. വര്‍ഷങ്ങളായി ഇഖാമ പുതുക്കിയിട്ടില്ലാത്ത നാരായണന്ു സ്പോണ്‍സറോ അദ്ദേഹത്തിന്റെ ബന്ധുക്കളോ എക്സിറ്റ് അടിച്ചു നല്‍കിയാലേ എയര്‍പോര്‍ട്ട് വഴി പോകാന്‍ സാധിക്കുകയുള്ളൂ എന്നതും പുതിയ കടമ്പയാണ്. സ്പോണസറുടെ ബന്ധുക്കളെയും പരാതിക്കാരനേയും കണ്െടത്താനും ജൂലൈ 5നു വീണ്ടും കോടതിയില്‍ ഹാജരാകാനുമാണു കോടതിയില്‍നിന്ന് അറിയിച്ചതെന്നു സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ വസിയുള്ളയും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകര്‍ ഹാജരാക്കിയ അഞ്ച് സാക്ഷികള്‍ ഒപ്പിട്ട് നല്‍കിയതിനെത്തുടര്‍ന്ന് പണമടയ്ക്കുന്ന ഉത്തരവാദിത്വത്തില്‍നിന്നു പൂര്‍ണമായും നാരായണനെ കോടതി മോചിപ്പിച്ചതായി ലത്തീഫ് തെച്ചി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍