ഗതാഗത ബോധവത്രണം ആഡംബരമാക്കാന്‍ അബുദാബി പോലീസിനു സുപ്പര്‍ കാര്‍
Saturday, June 6, 2015 8:41 AM IST
അബുദാബി: ഒന്നരക്കോടി ദിര്‍ഹം വിലമതിക്കുന്ന അത്യാഡംബര പട്രോളിംഗ് കാറുമായി അബുദാബി പോലീസ് ഗതാഗത ബോധവത്കരണ പരിപാടികളുമായി മുമ്പോട്ട്. യുവജനങ്ങളുടെ ഹരമായ 'ലെയ്ക്കാന്‍ ഹൈപ്പര്‍ സ്പോര്‍ട്സ് കാര്‍' പട്രോളിംഗ് കാറാക്കി മാറ്റിയാണ് അബുദാബി നഗരത്തിലെ വിവിധ മാളുകളിലും ജനനിബിഡ കേന്ദ്രങ്ങളിലും ബോധവത്കരണ പരിപാടികളുമായി ഗതാഗത നിയന്ത്രണ വിഭാഗം എത്തുന്നത്.

മുമ്പ് റോള്‍സ് റോയ്സ് ഫാന്റം, ഷെവര്‍ലെ കാമറോ തുടങ്ങിയ ആഡംബര കാറുകളും ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളും പട്രോളിംഗ് വാഹനമാക്കി അബുദാബി പോലീസ് എത്തിയിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള