നാമി ഓണ്‍ലൈന്‍ വോട്ടിംഗിന്റെ നാലാംഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ ശനിയാഴ്ച 12നു ന്യൂസ് ബുള്ളറ്റിന്‍ വഴി പ്രഖ്യാപിക്കും
Saturday, June 6, 2015 8:37 AM IST
ന്യൂയോര്‍ക്ക്: നാമി നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ ഓണ്‍ലൈന്‍ വോട്ടിംഗിന്റെ നാലാം ഘട്ട ഫലങ്ങള്‍ പ്രവാസി ചാനല്‍ ശനിയാഴ്ച 12നു ന്യൂസ് ബുള്ളറ്റിന്‍ വഴി പ്രഖ്യാപിക്കുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ നന്മക്കായി സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിസ്വാര്‍ധമായി പ്രവര്‍ത്തിച്ച അമേരിക്കയില്‍ ആദ്യ കാലങ്ങളില്‍ മുതല്‍ പ്രവര്‍ത്തിച്ച വ്യക്തികളെ പ്രവാസി ചാനലിന്റെ നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയറിനുവേണ്ടി നോമിനേറ്റു ചെയ്യുകയും അതിനുശേഷം ഓണ്‍ലൈന്‍ വോട്ടിംഗ് വഴി ഒരു നാമിയെ തെരഞ്ഞെടുക്കുന്നതിന്റെ എല്ലാ രണ്ടാഴ്ചയും കൂടുമ്പോള്‍ തയാറാക്കിയ നാലാം ഘട്ട ഫലങ്ങള്‍ ആണിത്.

അര്‍ഹരായ ഒട്ടേറെ പേര്‍ നമ്മുടെ സമൂഹത്തിലുണ്െടന്നും വരും വര്‍ഷങ്ങളില്‍ മറ്റുള്ളവരെയും നോമിനേറ്റു ചെയ്യുന്നതുമായിരിക്കും. പ്രവാസി മലയാളികള്‍ക്കിടയില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കിയവരെ ഇപ്പോള്‍ തന്നെ ചാനലിനെ അറിയിക്കാനുള്ള അവസരവും ഇപ്പോള്‍ ഉണ്ട്. ിമ്യാ@ുൃമ്മശെരവമിിലഹ.രീാ എന്ന ഇമെയില്‍ വഴി ഇപ്പോള്‍ ആര്‍ക്കും 2016 ലേക്കുള്ള നോമിനികളെ അറിയിക്കുകയും പ്രവാസി ചാനലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ട് അംഗങ്ങള്‍ അന്തിമ ലിസ്റ് തയാറാക്കുന്നതും ആയിരിക്കും.

അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുക്കാന്‍ ലോകത്തെവിടെനിന്നും വോട്ട് ചെയ്യാനുള്ള സംവിധാനമാണ് പ്രവാസി ചാനല്‍ നല്‍കുന്നത്. പ്രവാസി ചാനല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് വഴി നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ടു ചെയ്യാനുള്ള വളരെ ലളിതമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 11 വരെ വോട്ടിംഗിനുള്ള സംവിധാനം ഉണ്ടായിരിക്കും. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാവിനെയും മറ്റു നോമിനികളെയും ആദരിക്കും. മലയാള സിനിമയിലെയും കേരള രാഷ്ട്രീയത്തിലെയും അമേരിക്കന്‍ രാഷ്ട്രീയ രംഗത്തെയും പ്രമുഖര്‍ പങ്കെടുക്കുന്ന വേദിയിലായിരിക്കും അവാര്‍ഡ് നല്‍കുക. സുതാര്യമായ നിബന്ധനകളിലൂടെ മാത്രമാണ് വോട്ടിംഗ് സംവിധാനം തയാറാക്കിയിരിക്കുന്നത്.

'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍ 2015' ഭചഅങഥ’ യെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ പ്രവാസി ചാനലിന്റെ നമ്പറില്‍ വിളിക്കുക 19083455983. അല്ലെങ്കില്‍ ഇമെയില്‍: ിമ്യാ@ുൃമ്മശെരവമിിലഹ.രീാ, ംീൃഹറംശറല ്ശലംശിഴ ്ശമ ംംം.ുൃമ്മശെരവമിിലഹ.രീാ