ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വൈദീക സമ്മേളനം ജൂണ്‍ 18,19 തീയതികളില്‍
Saturday, June 6, 2015 3:43 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്യുന്ന വൈദീകരുടെ സമ്മേളനം 2015 ജൂണ്‍ മാസം 18,19 (വ്യാഴം, വെള്ളി) തീയതികളില്‍ രൂപതയുടെ കത്തീഡ്രലില്‍ വെച്ച് നടക്കും. കുടുംബവര്‍ഷാചരണത്തോടനുബന്ധിച്ച് രൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന അജപാലന പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തും.

2015 സെപ്റ്റംബറില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന ഏഴാമത് ലോക കുടുംബ സമ്മേളനത്തെക്കുറിച്ചുള്ള ചിന്തകള്‍ക്കു യോഗം പ്രാധാന്യം നല്‍കും. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന രൂപതാ പാസ്ററല്‍ കൌണ്‍സിലിന്റെ ചര്‍ച്ചയുടെ വെളിച്ചത്തില്‍ കുടുംബ പ്രേക്ഷിത രംഗത്ത് നടപ്പിലാക്കേണ്ട കാര്യങ്ങളില്‍ സമ്മേളനം തീരുമാനം എടുക്കും.

18-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു ആരംഭിക്കുന്ന സമ്മേളനം 19-നു വെള്ളിയാഴ്ച ഉച്ചഭക്ഷണത്തോടെ അവസാനിക്കും. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത് ആണ് ഈ അറിയിപ്പ് നല്‍കിയത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം