ലോക പരിസ്ഥിതി ദിനം ആചരിച്ചു
Friday, June 5, 2015 6:14 AM IST
ദുബായി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ട്രിനിറ്റി ഹോള്‍ഡിംഗ്സ് ലോക പരിസ്ഥിതി ദിനം ആചരിച്ചു.

റാസ് അല്‍ ഖോറിലുള്ള ഒയാസിസ് പമ്പ്സ് ഇന്‍ഡസ്ട്രീസില്‍ വിവിധ ദേശക്കാരായ തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടാണു പരിസ്ഥിതി ദിനാചരണം നടത്തിയത്.

റോജിന്‍ പൈനുംമൂട് പരിസ്ഥിതി സന്ദേശം നല്‍കി. മനോഹര്‍ കൊട്ടിയാന്‍, അനൂപ് കുമാര്‍ ദാസ്, സഹീര്‍ ബാബു, റിന്‍സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

മുഹമ്മദ് ഷരീഫ്, മുഷ്താഖ് അഹമ്മദ്, അമിത് കുമാര്‍ ശര്‍മ, മിന്‍ ഥാപ്പ, ഹര്‍ദേവ് സിംഗ്, ബിഷാരത് അലി, താജുല്‍ ഇസ്ലാം, വാജിദ് ഖാന്‍, ജയകൃഷ്ണന്‍, ഫൌസാദ് മരിക്കാര്‍, ജംഷീദ്, മുനീര്‍ അലി ഷാ, ഫയാസ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങിനോടനുബന്ധിച്ച് മധുരപലഹാര വിതരണവും നടന്നു.