കുവൈറ്റ് ഒഐസിസി 'ലളിതം മലയാളം' ഉദ്ഘാടനം ചെയ്തു
Friday, June 5, 2015 6:09 AM IST
കുവൈറ്റ്: ഒഐസിസിയുടെ മലയാളം ഭാഷാ പഠന പദ്ധതി 'ലളിതം മലയാളം' ഔദ്യോഗിക ഉദ്ഘാടനം ദേശീയ പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര നിര്‍വഹിച്ചു.

മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മലയാള ഭാഷാപഠന പദ്ധതിയില്‍ അക്ഷര പരിഞ്ജാനം, മലയാള ഭാഷാ പരിഞ്ജാനം, സാഹിത്യ പരിഞ്ജാനം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. രാമകൃഷ്ണന്‍ മംഗലശേരി, പ്രവീണ്‍ ആറ്റുകാല്‍ എന്നിവര്‍ ക്ളാസെടുത്തു. കുവൈറ്റ് ഒഐസിസിയുടെ മഹിളാ പ്രവര്‍ത്തക കമ്മിറ്റിയുടെ നേതൃത്വത്തിലാണു പഠനക്ളാസ് സംഘടിപ്പിച്ചിരിക്കുന്നത്.

മഹിളാ ഭാരവാഹികളായ റാഫിയ ബീബി അനസ്, ഷെറിന്‍ ബിജു, സന്ധ്യാ ഷിജിത്ത്, സിനു മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍