5കെ സീറോ റണ്‍/വാക്ക് വന്‍ വിജയം
Thursday, June 4, 2015 8:16 AM IST
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോനയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ഒന്നാമത് വാര്‍ഷിക 5കെ സീറോ റണ്‍ വാക്ക് വന്‍വിജയം.

ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള കൊളോണിയല്‍ പാര്‍ക്കിലാണു പരിപാടികള്‍ അരങ്ങേറിയത്. സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ദേവാലയം പുതുതായി നിര്‍മിച്ചുവരുന്ന ദേവാലയത്തിന്റെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു പണം സ്വരൂപിക്കാനാണു 5കെ റണ്‍/വാക്ക് പ്രധാനമായും ലക്ഷ്യമിട്ടത്.

ഇന്ത്യന്‍, അമേരിക്കന്‍ ദേശിയ ഗാനാലാപനത്തോടെ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ മത്സരത്തില്‍ പങ്കെടുക്കനെത്തിയവരെ സ്വാഗതം ചെയ്യുകയും ഫൊറോന യുവജന വിഭാഗം മുന്‍കൈയെടുത്തു നടത്തിയ ഈ ഉദ്യമത്തിനു സംഘാടകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തുകൊണ്ടു 5കെ റണ്ണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഏറ്റവും കുറഞ്ഞ സമയമായ 17.45 മിനിറ്റില്‍ ഗ്രെഗോറി ലെറ്റി 5കെ റണ്ണില്‍ ഒന്നാമതെത്തിയപ്പോള്‍ ജോസഫ് ഏബ്രാഹവും, ഡേവിഡ് സാമുവലും തൊട്ടു പിന്നാലെ എത്തി രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

വിവിധ ഗ്രൂപ്പുകളിയായി നടന്ന മത്സരങ്ങളില്‍ ക്രിസ്റീന ലൊംബര്‍ദി, ലിയോണ ടോമി, എമിലി റോസ്, ലെയൊനല്‍, ജോസ്, ജസ്റിന്‍ കല്ലറയ്ക്കല്‍, നേഹ സെബാസ്റ്യന്‍, സാലി വിജയന്‍, ഷാര്‍ലെറ്റ് ഡിന്‍കര്‍, സിബി കളപ്പുരയ്ക്കല്‍, ജോര്‍ജ് വര്‍ക്കി, സജി പോള്‍, ഡോണാ ഫിലിപ്പ്, ഓമന പടവില്‍, മോളി നെല്ലിക്കുന്നേല്‍ എന്നിവരും വിവിധ സ്ഥാനങ്ങള്‍ നേടി.

കുട്ടികള്‍ മുതല്‍ കൈകുഞ്ഞുങ്ങളുമായി എത്തിയ അമ്മമാര്‍ വരെ മത്സരപരിപാടികളില്‍ സജീവമായി പങ്കെടുത്തത് കാഴ്ചക്കാരില്‍ കൌതുകമുണര്‍ത്തി.

5കെ റണ്‍ വിജയികള്‍ക്കു പ്രത്യേക ചടങ്ങില്‍ സോമര്‍സെറ്റിലെ കോണ്‍സുലേറ്റ് മിഷന്‍ പാസ്റര്‍ ഫാ. തിമോത്തി, ഇടവക വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ എന്നിവല്‍ ചേര്‍ന്നു വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.

5കെ റണ്ണില്‍ പങ്കെടുക്കനെത്തിയവര്‍ക്കെല്ലാം പരിപാടികള്‍ക്കുശേഷം സംഘാടകര്‍ ഒരുക്കിയ ബാര്‍ബിക്യൂവും ഉണ്ടായിരുന്നു.

പരിപാടികളുടെ വിജയത്തിനായി ഡാനി ജോസഫ്, ജിമ്മി ജോസഫ്, കോളിന്‍ മോര്‍സ്, വൈശാഖ് കുര്യന്‍, സബ്രീന അലക്സ് എന്നിവര്‍ക്കൊപ്പം ഇടവകയിലെ എല്ലാ സംഘടനാപ്രവര്‍ത്തകരും സജീവമായി പങ്കെടുത്തു.

വെബ്: ണണണ.ടഠഠഒഛങഅടടഥഞഛചഖ.ഛഞഏ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം