യൂത്ത് മീറ്റ് സംഘടിപ്പിച്ചു
Thursday, June 4, 2015 7:13 AM IST
കുവൈറ്റ് സിറ്റി: ലോകത്ത് നന്മയുടെ മാര്‍ഗം സ്വീകരിച്ചു മുന്നോട്ടു പോകുന്നതില്‍ എക്കാലവും മുന്നില്‍ നിന്ന സമൂഹമാണ് യുവാക്കളുടെതെന്നു ശിഹാബ് പൂക്കോട്ടൂര്‍ അഭിപ്രായപെട്ടു. യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച യൂത്ത് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്ഷരപൂജയേക്കാള്‍ ആശയങ്ങളെ മുന്‍നിര്‍ത്തി പ്രവര്‍ത്തനനിരതരാവാന്‍ നാം തയാറാവണമെന്നും സാമൂഹിക ഇടപെടലുകളിലൂടെ മുന്നോട്ടു പോകുവാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് റഫീക്ക് ബാബു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.ടി. ശാഫി സ്വാഗതം പറഞ്ഞു. ഷഫീര്‍, ഷാഹിദ്, ഷാഫി കോയമ്മ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍