സിഎംഎ ചീട്ടുകളി മത്സരം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, June 4, 2015 7:07 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ചീട്ടുകളി മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജൂണ്‍ ആറിന് (ശനി) രാവിലെ ഒമ്പതിന് ഷിക്കാഗോ ക്നാനായ കാത്തോലിക് സൊസൈറ്റി കമ്യൂണിറ്റി സെന്ററില്‍ (5110 ച ഋഹീി അ്ല ഇവശരമഴീ , കഘ 60630) മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.

അമേരിക്കയിലെ വളരെ പ്രശസ്തരായ ചീട്ടുകളിക്കാര്‍ പങ്കെടുക്കുന്ന മത്സരത്തെ ഷിക്കാഗോയിലെ മലയാളിസമൂഹം വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും ആണ് നോക്കിക്കാണുന്നത് .

തികച്ചും പ്രഫഷണലായ രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരം വിജയിപ്പിക്കാന്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ ചെയര്‍മാന്‍ ആയും ജോണിക്കുട്ടി പിള്ളവീട്ടില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോര്‍ജ് പുതുശേരില്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍മാന്‍മാരും ആയ കമ്മിറ്റി, ടോമി അമ്പേനാട്ട്, ബിജി സി. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മത്സരത്തിലേക്ക് ഷിക്കാഗോയിലെ എല്ലാ മലയാളികളെയും കെസിഎസ് കമ്യൂണിറ്റി സെന്ററിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം