റോക്ലാന്‍ഡ് സീറോ മലബാര്‍ ചര്‍ച്ചില്‍ കുര്‍ബാനസമയത്തില്‍ മാറ്റം
Thursday, June 4, 2015 7:01 AM IST
ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ (വെസ്ളി ഹില്‍സ്) പതിവുപോലെയുള്ള ഞായറാഴ്ച കുര്‍ബാന 12നു പകരം 11ന് ആരംഭിക്കുമെന്നു വികാരി അറിയിച്ചു.

വേദപാഠ ക്ളാസുകള്‍ 10.45ന് ആരംഭിക്കും. വേദപാഠമുള്ളപ്പോള്‍ സീറോ മലബാര്‍ ക്രമത്തിലുള്ള ഇംഗ്ളീഷ് കുര്‍ബാന 12.30ന് ആരംഭിക്കുമെന്നു വികാരി ഫാ. തദേവൂസ് അരവിന്ദത്ത് അറിയിച്ചു.