കുവൈറ്റില്‍ മലയാളി ബാലിക ഫ്ളാറ്റില്‍ നിന്നു വീണു മരിച്ചു
Thursday, June 4, 2015 12:56 AM IST
കോട്ടയം: കുവൈറ്റിലെ അബാ സിയയില്‍ കെട്ട ിടത്തിന്റെ നാലാം നിലയില്‍നിന്നു കാല്‍വ ഴുതി വീണു നാലര വയസുകാരി മരിച്ചു.കുമരകം പൂ വന്തറക്കളം ബിജു ജോണ്‍- അമ്പിളി ദമ്പതികളുടെ മകള്‍ ആന്‍മരിയയാണു മരിച്ചത്. കഴിഞ്ഞദിവസം രാത്രി 8.30നു (കുവൈറ്റ് സമയം) ആയിരുന്നു അപകടം .

ഫ്ളാറ്റില്‍ ജനാലയുടെ അടുത്ത് കിടന്നിരുന്ന മേശയില്‍നിന്നു അച്ഛനും അനുജനുമൊപ്പം കളിക്കു ക യായിരുന്ന ആന്‍മരിയ ജനാലയിലൂടെ താഴേക്കു വീഴു കയായിരുന്നു. ഏഴ് വര്‍ഷം മുമ്പാണ് ബിജു ജേ ാലിക്കായി കുവൈ റ്റില്‍ എത്തിയത്.അടുത്തിടെ നാട്ടിലെത്തി മടങ്ങ ിയതായിരുന്നു ഇവര്‍. കുവൈറ്റില്‍ ടാക്സി ഡ്രൈവറായ ബിജു കുവൈറ്റ് ടാക്സി സംഘടനയിലെ അബാസിയ യൂണിറ്റ് അംഗമാണ്. ബിജുവിനും അമ്പിളിക്കും രണ്ട് വയസുള്ള ആല്‍ബി യെന്ന മകനും ഉണ്ട്.

ഫര്‍വാനിയ ആശുപത്രി മോര്‍ച്ചയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം നാട്ടി ലത്തിച്ച് സംസ്കരിക്കും.