കുടുംബ സഹായം വിതരണം ചെയ്തു
Tuesday, June 2, 2015 7:00 AM IST
ദമാം: നവോദയ സാംസ്കാരിക വേദി കിഴക്കന്‍ പ്രവിശ്യ ദെല്ല ഏരിയ കൊദരിയ നോര്‍ത്ത് യൂണിറ്റ് അംഗമായിരുന്ന കണ്ണൂര്‍ മൂന്നാംമൈല്‍ പൊന്ന്യം വെസ്റ് പുതിയേടത്ത് ജയപ്രകാശിന്റെ കുടുംബസഹായം വിതരണം ചെയ്തു

പൊന്നിയം കുണ്ടുചിറ എകെജി വായനശാലയില്‍ സംഘടിപ്പിച്ച പരിപാടിയിയില്‍ പൊന്നിയം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒരു ലക്ഷം രൂപയുടെ ചെക്ക് ഭാര്യക്കും കുട്ടികള്‍ക്കും വിതരണം ചെയ്തു.

കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ സുരേഷ് ബാബു സ്വാഗതം പറഞ്ഞ യോഗത്തില്‍ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായ ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. പ്രദേശത്തുള്ള പ്രവാസികളുടെ കുടുംബങ്ങളും നാട്ടുകാരും മറ്റു നാട്ടിലുള്ള നവോദയ പ്രവര്‍ത്തകരായ രാജന്‍, സന്തോഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനു ജുബൈല്‍ മുന്‍ നവോദയ അംഗമായ മഹേഷ് നന്ദി പറഞ്ഞു. ഭാര്യ ശ്രീജയും രണ്ട് പെണ്‍കുട്ടികളും അമ്മയുമടങ്ങുന്നതാണു ജയപ്രകാശിന്റെ കുടുംബം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം