'സ്നേഹത്തിലും സൌഹാര്‍ദത്തിലും അധിഷ്ഠിതമായ ഒരു മാതൃകാസമൂഹത്തെ വാര്‍ത്തെടുക്കുക'
Monday, June 1, 2015 6:45 AM IST
ദോഹ: കാലം മുസ്ലിം സമുദായത്തോട് ആവശ്യപ്പെടുന്നത് സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും പ്രതിപക്ഷ ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു മാതൃകാസമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണെന്നു പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കീച്ചേരി അബ്ദുള്‍ ഗഫൂര്‍ മൌലവി പറഞ്ഞു

കെഎംസിസി ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി എംപി ഹാളില്‍ സംഘടിപ്പിച്ച സ്വീകരണത്തിനു മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലിങ്ങള്‍ തമ്മില്‍ കൊന്നൊടുക്കുകയും അന്യ മതസ്ഥരെ കൊന്നൊടുക്കുന്നതും ഇസ്ലാമിന് അന്യമാണെന്നും അദ്ദേഹം കൂട്ടി
ച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

എം.ടി.പി. മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഹാജി, മുട്ടം മഹമൂദ്, എം.വി. ബഷീര്‍, കെ.എസ്. അബ്ദുള്ള, ഷംസുദ്ദീന്‍ മഞ്ചേശ്വരം, നാസര്‍ കൈതക്കാട് എന്നിവര്‍ സംസാരിച്ചു.

ജില്ലാ കമ്മിറ്റി അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി സി. അബ്ദുല്‍ സലാം, മുംബൈ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ട്രഷര്‍ എം.സി. ഇബ്രാഹിം ഹാജി തൃക്കരിപ്പുര്‍ സംയുക്ത ജമാഅത്ത് സെക്രട്ടറി ടി.കെ. പുകോയ തങ്ങള്‍ മുനീര്‍ ഉദവി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ആബിദ് അലി തുരുത്തി സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.