പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററിനു പുതിയ ഭാരവാഹികള്‍
Monday, June 1, 2015 6:40 AM IST
അബുദാബി: പയ്യന്നൂര്‍ സൌഹൃദ വേദി അബുദാബി ചാപ്റ്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബിയില്‍ നടന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് വി.ടി.വി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു കാപ്പാടന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. അബ്ദുള്‍ സലാം, ഉസ്മാന്‍ കരപ്പാത്ത്, മുഹമ്മദ് സാദ്, ഖാലിദ് തൈയില്‍, ശ്രീവത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബി. ജ്യോതിലാല്‍ പ്രസിഡന്റായി പുതിയ പ്രവര്‍ത്തകസമിതിയെ യോഗം തെരഞ്ഞെടുത്തു. സി.കെ. രാജേഷ് (ജനറല്‍ സെക്രട്ടറി), വി.കെ. ഷാഫി, വി.ടി.വി. ദാമോദരന്‍ (വൈസ് പ്രസിഡന്റ്), യു.ദിനേശ് ബാബു, അബ്ദുള്ള അക്കാളത്ത്, (ജോയിന്റ് സെക്രട്ടറി), ടി. അബ്ദുള്‍ ഗഫൂര്‍ (ട്രഷറര്‍), സുജേഷ് കുമാര്‍ (അസി. ട്രഷറര്‍), കെ.ടി.പി. രമേശ് (ആര്‍ട്സ് സെക്രട്ടറി), പി.എസ്. മുത്തലീബ് (സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരെയും പ്രവര്‍ത്തക സമിതി അംഗങ്ങളായി ഇ.ദേവദാസ്, ജനാര്‍ദനദാസ് കുഞ്ഞിമംഗലം, കെ.ടി. രാജേഷ്, ജ്യോതിഷ് കുമാര്‍ പോത്തേര, എം. അബാസ് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള