തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ച നിലയില്‍
Monday, June 1, 2015 5:44 AM IST
റിയാദ്: തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂടിനു സമീപം തേമ്പാമൂട്ടില്‍ ജലീല്‍-സജീന ദമ്പതികളുടെ മകന്‍ ഫഹദിനെ (23) താമസസ്ഥലത്ത് മരിച്ച നിലയില്‍ സഹപ്രവര്‍ത്തകര്‍ കണ്െടത്തി. ഒന്നര വര്‍ഷമായി റിയാദിലുള്ള ഫഹദ് റിയാദിലെ ഇഞ്ചാസ് അല്‍ സഫീര്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ സര്‍ലേയറായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ബാന്‍ബാനിലെ ലേബര്‍ ക്യാമ്പിലെ റൂമിലാണ് മരിച്ച നിലയില്‍ ഫഹദിനെ കണ്ടതെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടനെ സ്പോണ്‍സറെ വിവരമറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശുമൈസി ആശുപത്രിയിലേക്കു മാറ്റി.

ഫഹദിന്റെ മരണവിവരമറിഞ്ഞ് അബഹയിലുള്ള സഹോദരന്‍ ഫൈസല്‍ റിയാദിലെത്തിയിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായ മൊയ്തീന്‍ കുട്ടി തെന്നല മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള മേല്‍നടപടികള്‍ പൂര്‍ത്തിയാക്കാനായി ബന്ധുക്കളോടൊപ്പമുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍