കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗം വാര്‍ഷികാഘോഷം വര്‍ണാഭമായി
Monday, June 1, 2015 5:43 AM IST
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ യുവജനവിഭാഗത്തിന്റെ വാര്‍ഷികാഘോഷം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ വച്ച് മേയ് 24-നു വൈകുന്നേരം ഏഴിനു വര്‍ണശബളമായി നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മുഖ്യാതിഥികളെ സ്റേജിലേക്ക് ആനയിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജോസ് മോനും, സ്നേഹ ഹരിദാസും ആലപിച്ച ഈശ്വരപ്രാര്‍ഥനയോടെ യുവജനമേളയ്ക്കു തുടക്കംകുറിച്ചു.

യുവജന വിഭാഗം ചെയര്‍മാന്‍ സച്ചിന്‍ ഉറുമ്പില്‍ തന്റെ ആമുഖപ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിപാടികളെക്കുറിച്ചു വിവരിക്കുകയും അതു വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അസോസിയേഷന്‍ ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ ഭദ്രദീപം തെളിയിച്ച് യുവജനമേളയുടെ വാര്‍ഷികാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മേയറുടെ സഹധര്‍മണി മെലണിയും, ട്രസ്റിമാരായ ബില്‍ ഗ്രേയര്‍, ജോണ്‍ തില്‍, ഫോമാ ഷിക്കാഗോ റീജിയന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, ബിജി ഫിലിപ്പ് ഇടാട്ട്, ഫിലിപ്പ് (നിക്കി) നങ്ങച്ചിവീട്ടില്‍, അമിത് ചാണ്ടി, ജോന്‍സി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സുഭാഷ് ജോര്‍ജ് ഏവര്‍ക്കും നന്ദി പറഞ്ഞു.

തുടര്‍ന്ന് ഷിക്കാഗോയിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സിലു മാളിയേക്കലിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാഷന്‍ ഷോ സദസിനെ ആവേശഭരിതമാക്കി. നീല്‍ ഇടാട്ടും, ദിവ്യ രാമചന്ദ്രനും പരിപാടിയുടെ അവതാരകരായിരുന്നു.

അജിന്‍ ജോയി, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോന്‍ പൂത്തുറയില്‍, ആഷിഷ് ജോയി, ഏബ്രഹാം കളത്തില്‍ കരോട്ട്, ആദര്‍ശ് ജയിംസ്, സിജോ ജയിംസ്, മനീവ് ഏബ്രഹാം, ജോജി ജോസഫ് എന്നിവര്‍ നടത്തിയ അതിമനോഹരമായ ചെണ്ടമേളം യുവജനമേളയ്ക്കു കൊഴുപ്പേകി.

യുവജനമേളയുടെ വിജയത്തിനായി സച്ചിന്‍ ഉറുമ്പില്‍, ദിവ്യ രാമചന്ദ്രന്‍, ജോണ്‍സി ജോസഫ്, അമിത് ചാണ്ടി, മാര്‍ട്ടിന്‍ തോമസ്, ലിന്‍ഡ മരിയ, അജിന്‍ ജോയി അമ്പേനാട്ട് എന്നിവര്‍ പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം