ഡാളസില്‍ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യം മേയ് 30ന്
Saturday, May 30, 2015 6:12 AM IST
ഗാര്‍ലന്റ്: കേരളത്തിലെ സുപ്രസിദ്ധ പഞ്ചവാദ്യ വിദഗ്ദനായ പല്ലാവൂര്‍ ശ്രീധരന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യ സംഘം മേയ് 30 നു (ശനി) കലാവിരുന്ന് ഒരുക്കുന്നു.

വൈകുന്നേരം ആറിന് ഗാര്‍ലന്റിലുളള കേരള അസോസിയേഷന്‍ ഗ്രൌണ്ടിലാണ് പരിപാടി. തൃശൂര്‍ പൂരത്തിന്റെ സ്മരണകളുയര്‍ത്തുന്ന പഞ്ചവാദ്യം ആസ്വദിക്കുവാന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ മലയാളികള്‍ക്ക് അവസരമൊരുക്കുന്നത് ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായിട്ടാണ്.

പ്രവേശനം സൌജന്യമായ പഞ്ചവാദ്യം ശ്രവിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബാബു സി. മാത്യു സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍