ദമാമിലെ അല്‍ അനൂദ് മസ്ജിദിനു സമീപം സ്ഫോടനം: നാലു പേര്‍ മരിച്ചു
Saturday, May 30, 2015 6:06 AM IST
ദമാം: ദമാമില്‍ അല്‍ അനൂദ് ജുമഅ മസ്ജിദിനു സമീപം ചാവേര്‍ സ്ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ദമാം മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു.

ചാവേര്‍ മസ്ജിദിനകത്തേക്കു പ്രവേശിക്കാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞതാണ് മരണ സംഖ്യ കുറയാനിടയായത്.

മസ്ജിദിനടുത്തേയ്ക്കു വരുകയായിരുന്ന കാര്‍ സംശയം തോന്നിയ പോലീസ് മസ്ജിദിനു സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്യാന്‍ നിര്‍ദേശിക്കുന്നതിനിടെ കാറില്‍ സ്ഫോടനം നടക്കുകയായിരുന്നു. ചാവേറായെത്തിയ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം