കേളി ഉപന്യാസമത്സര വിജയികള്‍
Thursday, May 28, 2015 8:25 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ എട്ടാമത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായി സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ഇന്നിന്റെ വായന' എന്ന വിഷയത്തില്‍ കേളി അംഗങ്ങള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖാപിച്ചു.

ഏരിയതലത്തില്‍ 'പ്രവാസ രാഷ്ട്രീയം' എന്ന വിഷയത്തില്‍ നടത്തിയ പ്രാഥമിക മത്സരത്തില്‍ വിജയികളായവരെ പങ്കെടുപ്പിച്ചുകൊണ്ടാണു ഫൈനല്‍ മത്സരം നടത്തിയത്.

ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം അത്തിക്ക ഏരിയയിലെ ഷാജി റസാഖ്, രണ്ടാം സ്ഥാനം അത്തിക്ക ഏരിയയിലെ തന്നെ കെ. ഷാജി, മൂന്നാം സ്ഥാനം സുലൈ ഏരിയായിലെ ജി.ജി. അഖില്‍ എന്നിവര്‍ കരസ്ഥമാക്കി.

മത്സരത്തില്‍ പങ്കെടുത്ത എല്ലാവരും നല്ല നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. വിജയികള്‍ക്ക് കേളി കേന്ദ്ര സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ ഉപഹാരം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍