എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഒസിവൈഎം രക്തദാന ക്യാമ്പ് നടത്തി
Thursday, May 28, 2015 4:14 AM IST
ഷിക്കഗോ: രക്തദാനം മഹാദാനമാണെന്നും എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സമൂഹത്തിനാകെ മാതൃകയാണെന്നും മലങ്കര സഭയുടെ യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റിന്റെ (ഒസിവൈഎം) രക്തദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുമേനി. ചടങ്ങില്‍ വികാരി ഫാ. മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.

55 പേര്‍ രക്തദാനത്തിനായി തയാറായി വന്നപ്പോള്‍ 35 പേരുടെ രക്തദാനത്തിനായുള്ള സംവിധാനങ്ങളേ ലൈഫ് സോഴ്സിന്റെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അനി ഏബ്രഹാം, ദിദിമോസ് ജോര്‍ജ്, ഡോ. മോനി കുര്യാക്കോസ്, റോബി തോമസ് വര്‍ഗീസ്, ഡോ. ജോസഫ് ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം