അഹ്ലന്‍ യാ റമദാന്‍ 2015: ഡോ. ബഹാവുദ്ദീന്‍ നദവി പങ്കെടുക്കും
Tuesday, May 26, 2015 6:12 AM IST
കുവൈറ്റ്: റമദാന്‍ മാസത്തിനു സ്വാഗതമോതി സംഘടിപ്പിക്കപ്പെടുന്ന 'അഹലന്‍ യാ റമദാന്‍' സംഗമത്തിനു തെന്നിന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാവുദ്ദീന്‍ നദവി പങ്കെടുക്കും.

ജൂണ്‍ അഞ്ചിന് (വെള്ളി) വൈകുന്നേരം ആറിനു ഖൈത്താന്‍ കമ്യൂണിറ്റി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ വാഗ്മിയും അബുദാബി ബ്രിട്ടീഷ് സ്കൂള്‍ അറബിക് വിഭാഗം തലവനുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ദാറുല്‍ ഹുദാ കുവൈറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയുടെ വിജയത്തിനായി സയിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഷംസുദ്ദീന്‍ ഫൈസി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി (വൈസ് ചെയര്‍മാന്‍മാര്‍), സയിദ് ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, സിദ്ദീഖ് വലിയകത്ത്, ഹംസ ബാഖവി, ഷെയ്ഖ് ബാദുഷ, ഉസ്മാന്‍ ദാരിമി, ആലിക്കുട്ടി ഹാജി (അഡ്വൈസറി ബോര്‍ഡ്), ഇസ്മായില്‍ ഹുദവി (ജനറല്‍ കണ്‍വീനര്‍), അബ്ദുള്‍ ഗഫൂര്‍ ഫൈസി, അബ്ദുള്‍ ഹകീം, അബ്ദുന്നാസര്‍ കോടൂര്‍, അബ്ദു കുന്നുംപുറം (കണ്‍വീനര്‍മാര്‍), ഹംസ ഹാജി കരിങ്കപ്പാറ (ഫിനാന്‍സ് കണ്‍വീനര്‍), മുഹമ്മദലി പുതുപ്പറമ്പ്, സിറാജ് എരഞ്ഞിക്കല്‍, ഇ.എസ്. അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം ചെമ്മാട്, അബ്ദുള്‍ ലത്തീഫ് എടയൂര്‍ (കണ്‍വീനര്‍മാര്‍), മുഹമ്മദലി ഫൈസി, ആബിദ് ഫൈസി, ഇല്യാസ് മൌലവി, ഫൈസല്‍ ഫൈസി (പബ്ളിക്കേഷന്‍സ്), ഷംസുദ്ദീന്‍ മൌലവി (പബ്ളിസിറ്റി കണ്‍വീനര്‍), ഹുസന്‍ കുട്ടി, ഫൈസല്‍ കുണ്ടൂര്‍ (കണ്‍വീനര്‍മാര്‍), മുജീബ് മൂടാല്‍ (മീഡിയ കണ്‍വീനര്‍), മജീദ് ദാരിമി, ഹംസ വാണിയന്നൂര്‍, അബൂ ശബീല്‍ (കണ്‍വീനര്‍മാര്‍), ആബിദ് ഖാസിമി, മുസ്തഫ പരപ്പനങ്ങാടി, അബ്ദുളള പുളിങ്ങോം (റിസിപ്ഷന്‍), അന്‍വര്‍ കവ്വായി, ഇസ്മായില്‍ ബേവിഞ്ച, ഗഫൂര്‍ മുക്കാട്ട്, ബഷീര്‍ മഞ്ചേരി (സ്റേജ്, ലൈറ്റ് ആന്‍ഡ് സൌണ്ട്), അസീസ് പാടൂര്‍ (വോളന്റിയര്‍ കാപ്റ്റന്‍), ഖലീല്‍ തൃപ്രങ്ങോട്, റിയാസ് ബാബു, ലത്തീഫ് മൌലവി, ഷൌക്കത്ത്, ഇബ്രാഹിം താനാളൂര്‍ (വൈസ് കാപ്റ്റന്മാര്‍), രായിന്‍ കുട്ടി ഹാജി, അബൂബക്കര്‍ ഹാജി (ഫുഡ്) ഉള്‍പ്പെടുന്ന 51 അംഗ സ്വാഗത സംഘ കമ്മിറ്റി രൂപവത്കരിച്ചു.