രാജീവ്ഗാന്ധി അനുസ്മരണം
Tuesday, May 26, 2015 5:01 AM IST
റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 24- ാം മത് രക്തസാക്ഷിത്വദിനാചരണം ബത്ഹ ഷിഫ അല്‍ ജസീറ ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ചു.
അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതില്‍ ആര്‍ജവത്തോടെ ഭരണ നിര്‍വഹണം നടത്താന്‍ കഴിഞ്ഞ പ്രധാനമന്ത്രിയും, ഒന്നാം ഗള്‍ഫ് യുദ്ധ വേളയില്‍ സമാധാനത്തിന്റെ വെളളരി പ്രാവായി യുദ്ധമേഖലയിലൂടെ വിമാനയാത്ര നടത്താന്‍ സന്നദ്ധനായ ഭാവനാസമ്പന്നനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്നും, മറ്റൊരു നേതാവിനും സാധിക്കാത്ത അന്താരാഷ്ട്ര നയതന്ത്രബന്ധവും സൌഹൃദവും സ്ഥാപിക്കാന്‍ രാജീവ് ഗാന്ധിക്കു കഴിഞ്ഞിരുന്നു എന്നത് ശ്രദ്ധേയമാണെന്നും അനുസ്മരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. എല്‍.കെ അജിത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഇസ്മായില്‍ എരുമേലി, ബെന്നി വാടാനപ്പള്ളി, കെ.കെ. തോമസ്, സത്താര്‍ കായംകുളം എന്നിവര്‍ സംസാരിച്ചു. മുഹമ്മദലി മണ്ണാര്‍ക്കാട് ആമുഖവും പ്രമോദ് പൂപ്പാല സ്വാഗതവും യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു. രഘുനാഥ് പറശ്ശിനിക്കടവ്, സജ്ജാദ് ഖാന്‍, ഫൈസല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍