ഇര്‍വിംഗ് ഡിഎഫ്ഡബ്ള്യു ഇന്ത്യന്‍ ലയണ്‍സ് ക്ളബ്ബില്‍നിന്നു പങ്കെടുത്ത എമിലി ജില്‍സന്‍ സ്റേറ്റ് വിജയി
Monday, May 25, 2015 8:24 AM IST
ടെക്സസ്: ഇര്‍വിംഗ് ഡിഎഫ്ഡബ്ള്യു ഇന്ത്യന്‍ ലയണ്‍സ് ക്ളബ്ബിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത മലയാളി വിദ്യാര്‍ഥിനി എമിലി ജില്‍സന്‍ ലയണ്‍സ് ക്ളബ്ബ് ഇന്റര്‍നാഷനല്‍ ഡ്രഗ് അവയര്‍നസ് സ്പീച്ച് കോണ്‍ടെസ്റില്‍ ടെക്സസ് സ്റേറ്റ് ലെവലില്‍ ഒന്നാം സ്ഥാനം നേടി.

ക്ളബ്ബ് ലെവലിലും തുടര്‍ന്നു ഡിസ്ട്രിക്ടിലും എമിലി ഒന്നാം സ്ഥാനം നേടിയിരുന്നു. തുടര്‍ന്നാണു ടെക്സസ് സ്റേറ്റ് തലത്തില്‍ എമിലി ഈ നേട്ടം കൈവരിച്ചത്. യൂത്ത് കോണ്‍ടെസ്റില്‍ എമിലി രണ്ടാം സ്ഥാനവും നേടി. ലയന്‍സ് ക്ളബ്ബ് ഏര്‍പ്പെടുത്തിയിരിക്കുന്ന 7000 ഡോളര്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനും ഇതോടെ എമിലി അര്‍ഹയായി.

ജില്‍സണ്‍ മാത്യു-ഗ്രേസി ദമ്പതികളുടെ പുത്രിയായ എമിലി ഗാര്‍ലാന്‍ഡ് ഹൈസ്കൂള്‍ ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയാണ്.

ടെക്സസ് എആന്‍ഡ്എം കോളജ് സ്റേഷനില്‍ നടന്ന പരിപാടിയില്‍ ഇര്‍വിംഗ് ഡിഎഫ്ഡബ്ള്യു ഇന്ത്യന്‍ ലയണ്‍സ് ക്ളബ്ബിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജോജി ജോര്‍ജ്, സെക്രട്ടറി ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ഓസ്റിന്‍ സെബാസ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍