വെസ്കോസ മലയാളി അസോസിയേഷന്‍ ധനസഹായം നല്‍കി
Monday, May 25, 2015 6:51 AM IST
ദമാം: ദമാമിലെ പ്രമുഖ മലയാളി കൂട്ടായ്മയായ വെസ്കോസ മലയാളി അസോസിയേഷന്‍ ധന സഹായം നല്‍കി. സ്ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നു പോവുകയും തുടര്‍ന്നു വായില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കില്‍ കവളങ്ങാട് പുത്തനാക്കുടി സ്വദേശി ഉണ്ണി (63) ക്കുള്ള ചികിത്സാ സഹായം കൈമാറി.

അസോസിയേഷന്‍ അംഗം ഹാസിഫില്‍നിന്ന് ഉണ്ണിക്കുവേണ്ടി സാജു തുക ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രസിഡന്റ് സുരേഷ്, സെക്രട്ടറി ശ്യാംകുമാര്‍ അസോസിയേഷന്‍ അംഗങ്ങളായ നിയാസ്, ശ്രീജിന്‍, മനോജ് സേവ്യര്‍, ഗോപാലന്‍ നായര്‍, അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം