കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു
Friday, May 22, 2015 5:04 AM IST
ന്യൂയോര്‍ക്ക്: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) കണ്‍വെന്‍ഷന്‍ കണ്‍വീനര്‍മാരായി ഗോപിനാഥ കുറുപ്പ് (ന്യൂയോര്‍ക്ക്), സുധാ കര്‍ത്താ (പെന്‍സെല്‍വേനിയ), ജയചന്ദ്രന്‍ (ഷിക്കാഗോ) ഗോപാല്‍ നായര്‍ (ഫ്ളോറിഡ) എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് ടി.എന്‍ നായര്‍ അറിയിച്ചു.

പുതുതായി തെരഞ്ഞെടുത്തവരെ പ്രസിഡന്റ് ടി.എന്‍. നായരും, എക്സിക്യൂട്ടീവ് കമ്മിറ്റിയും അഭിനന്ദിക്കുകയും പല അസോസിയേഷനുകളിലും മികവ് പുലര്‍ത്തിയ പരിചയസമ്പന്നരായ ഇവരെ കെഎച്ച്എന്‍എയുടെ കണ്‍വീനര്‍മാരായി നിയമിച്ചതിലൂടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കണ്‍വെന്‍ഷന്‍നും ഒരു മുതല്‍ക്കൂട്ടാവുമെന്നും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം