ഇസ്ലാഹി സെന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ്: സാല്‍മിയ ആന്‍ഡ് റിഗായ് ടീം ജേതാക്കള്‍
Wednesday, May 20, 2015 7:20 AM IST
കുവൈറ്റ്സിറ്റി: കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിംഗിന്റെ നേതൃത്വത്തില്‍ സെന്ററിന്റെ 16 യൂണിറ്റുകളില്‍നിന്നായി എട്ടു ടീമുകള്‍ പങ്കെടുത്ത ഇന്റര്‍ യൂണിറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ സാല്‍മിയ ആന്‍ഡ് റിഗായ് ടീം ജേതാക്കളായി.

മംഗഫ് പബ്ളിക് സ്പോര്‍ട്സ് ക്ളബ്ബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സാല്‍മിയ ആന്‍ഡ് റിഗായ് ടീം ചാമ്പ്യന്മാരാവുകയും മംഗഫ് ആന്‍ഡ് ഫഹാഹീല്‍ ടീം റണ്ണേഴ്സ് അപ്പ് ആകുകയും ചെയ്തു. ജേതാക്കള്‍ക്കുള്ള അപ്സര റോളിംഗ് ട്രോഫി എന്‍ജിനിയര്‍ ഫഹദ് അല്‍ ബൌെസ് (അബു റാഷിദ്) വിതരണം ചെയ്തു.

ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി സെക്രട്ടറി അബൂബക്കര്‍ കോയ കാട്ടിലപീടിക, കേന്ദ്ര സെക്രട്ടറിമാരായ കെ.സി. അബ്ദുള്‍ ലത്തീഫ്, സുനാഷ് ഷുക്കൂര്‍, മുഹമ്മദ് അസ്ലം കാപ്പാട്, സക്കീര്‍ കൊയിലാണ്ടി, അസ്ഹര്‍ അതേരി, അബ്ദുള്‍ അസീസ് നരക്കോട്, മുഹമ്മദ് അന്‍വര്‍ കാളികാവ് തുടങ്ങിയവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍