കെ.പി. കുര്യന്‍ ഫ്ളോറിഡയില്‍ നിര്യാതനായി
Tuesday, May 19, 2015 8:00 AM IST
ഫോര്‍ട്ട് ലോഡര്‍ഡെയില്‍: സണ്‍റൈസ് സിറ്റിയില്‍ താമസിക്കുന്ന കോട്ടയം അരീപ്പറമ്പ് പുത്തന്‍പുരയില്‍ കെ.പി. കുര്യന്‍ (കുഞ്ഞൂഞ്ഞപ്പന്‍- 90) മേയ് 16നു (ശനി) നിര്യാതനായി. സംസ്കാരം മേയ് 22 നു (വെളളി) രാവിലെ 10 മുതല്‍ ഡേവിയിലുളള ഫോറസ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍.

ഭാര്യ: അമ്മിണി. മക്കള്‍: ലോവീസ്, സോളമന്‍, ബ്ളസി, മേഴ്സി, ഫിലേമോന്‍. മരുമക്കള്‍: ഡാനിയേല്‍ തോമസ്, മോളി സോളമന്‍, കെ.എസ്. തോമസ്, സി.വി. ജോര്‍ജ്, മേരി കുര്യന്‍.

പരേതന്‍ സയോണ്‍ അസംബ്ളി ഓഫ് ഗോഡ് ചര്‍ച്ച്, ഹോളിവുഡ് സജീവാംഗമാണ്.

പൊതുദര്‍ശനം 21നു(വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു വരെ.

വിവരങ്ങള്‍ക്ക്: എബി 478 714 2949

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍