ഇന്ത്യന്‍ ഐക്കണ്‍ പുരസ്കാര ജേതാവ് പി. വിജയന്‍ ഐപിഎസിനു സ്വീകരണം മേയ് 21ന്
Sunday, May 17, 2015 6:39 AM IST
മനാമ: ബഹറിനിലെ കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ബഹറിന്‍ ഏര്‍പ്പെടുത്തിയ പ്രഥമ 'ഇന്ത്യന്‍ ഐക്കണ്‍' പുരസ്കാരം ഇചച കആച ജീുൌഹമൃ ഇവീശരല അംമൃറ കേരള ഇന്റലിജന്‍സ് മേധാവി പി. വിജയന്‍ ഐപിഎസിനു മേയ് 21ന് (വ്യാഴം) ഇസാ ടൌണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന 'ഇടവസന്ധ്യ' എന്ന സംഗീത ഹാസ്യ പരിപാടിയില്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

എത്ര ഉന്നതിയില്‍ എത്തിയാലും വ്യക്തിത്വത്തില്‍ കാത്തു സൂക്ഷിക്കുന്ന വിനയവും കാരുണ്യവും സാധാരണക്കാരന്റെ ഉന്നമനത്തിനുവേണ്ടിയുള്ള ആത്മാര്‍ഥമായുള്ള പ്രവര്‍ത്തനവും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. പി. വിജയന്‍ തുടക്കം കുറിച്ച, ഇന്നു രാജ്യത്തു തന്നെ മാതൃകയായ ജനകീയ സ്റുഡന്റ്സ് പോലീസ് പദ്ധതിയില്‍ നിലവില്‍ സംസ്ഥാനത്ത് 420 സ്കൂളുകളിലായി 32,000 കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹാസ്യത്തിനും നല്ല ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന 'ഇടവസന്ധ്യ' എന്നാ കലാവിരുന്നു പ്രശസ്ത പിന്നണി ഗായകന്‍ നജീം ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ അരങ്ങേറും. മലയാളത്തിന്റെ കൊച്ചുവാനമ്പാടി ശ്രേയക്കുട്ടിയും പിന്നണി ഗായകരായ സംഗീത ശ്രീകാന്ത്, കബീര്‍ എന്നിവരും നാടന്‍പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടിയും ഗാനങ്ങള്‍ അവതരിപ്പിക്കും. കലാഭവന്‍ സുധി, അനിയപ്പന്‍ ടീം ഒരുക്കുന്ന പൊട്ടിച്ചിരിയുടെ മാലപ്പടക്കവും ഇടവസന്ധ്യയുടെ പ്രത്യേകതയാണ്.

അവാര്‍ഡ് ദാന ചടങ്ങും കലാസന്ധ്യും വന്‍വിജയമാക്കി തീര്‍ക്കാന്‍ ഏവരുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എഫ്.എം. ഫൈസല്‍ 36799019, ജ്യോതിഷ് പണിക്കര്‍ 39091901, ജഗത് കൃഷ്ണകുമാര്‍ 36939280.