കുവൈറ്റില്‍ പോലീസുകാരന്‍ അറസ്റില്‍
Saturday, May 16, 2015 7:19 AM IST
കുവൈറ്റ്: ആഭ്യന്തര വകുപ്പു അസിസ്റന്റ് അണ്ടര്‍ സെക്രട്ടറി (ജനറല്‍ സെക്യൂരിറ്റി) മേജര്‍ ജനറല്‍ അബ്ദുള്‍ ഫതാഹ് അല്‍ അലിയുടെ നിര്‍ദ്ദേശപ്രകാരം പോലീസുകാരനെ അറസ്റു ചെയ്തു.

വിദേശിയെ കവര്‍ച്ച ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഇദ്ദേഹത്തെ പിടികൂടിയത്. വിജനമായ പ്രദേശത്ത് കൂടി പോകുന്ന യാത്രക്കാരെ പതിയിരുന്നാക്രമിക്കുകയും തുടര്‍ന്നു അവരുടെ കൈയിലുള്ള പൈസയും മറ്റു രേഖകളും കൈക്കലാക്കുന്ന കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍