ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
Saturday, May 16, 2015 5:06 AM IST
നെബ്രസ്ക: ബയോളജിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ അന്‍വേഷ ഡിയെ(30) ശക്തമായ മഴയെ തുടര്‍ന്ന് ഉണ്ടായ ഒഴുക്കില്‍ പെട്ടു കാണാതായതായി മേയ് 14-നു നെബ്രസ്ക്കാ ലിങ്കണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ വെളിപ്പെടുത്തി.

യൂണിവേഴ്സിറ്റി ഓഫ് നെബ്രസ്കയിലെ ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ അല്‍വേഷയുടെ തിരോധാനത്തില്‍ വൈസ് ചാന്‍സലറും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി യൂണിവേഴ്സിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മേയ് ആറിനും ഏഴിനും ഉണ്ടായ മഴയില്‍ കരകവിഞ്ഞൊഴുകിയ ആന്റി ലോപ്,സാള്‍ട്ട് ക്രീക്ക് മറി കടക്കുന്നതിനടയിലാണ് അന്‍വേഷ ഒഴുക്കില്‍ പെട്ടത്. 15 മൈല്‍ ചുറ്റളവില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിദ്യാര്‍ഥിനിയെ കണ്െടത്താന്‍ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്ററുകളും അന്വേഷണത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.

അവസാനം സഞ്ചരിച്ച പ്രദേശങ്ങളില്‍ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ ആന്റി ലോപ് ക്രീക്ക് ക്രോസ് ചെയ്യുന്നതായി കണ്െടത്തിയിട്ടുണ്ട്.

കാലാവസ്ഥ പ്രതികൂലമായതിനാല്‍ പൊലീസ് അന്വേഷണം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലിങ്കന്‍ പോലീസുമായി 420 441 6000 നമ്പറില്‍ ബന്ധപ്പെടണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍