മദ്രസ പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്കു തിളക്കമാര്‍ന്ന വിജയം
Friday, May 15, 2015 4:14 AM IST
റിയാദ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 5,7,10 ക്ളാസികളിലേക്ക് മാര്‍ച്ച് അവസാന വാരം നടത്തിയ പൊതു പരീക്ഷയില്‍ റിയാദിലെ ഐസിഎഫ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രിസാലത്തുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് പരീക്ഷ എഴുതിയ കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം. പത്താം ക്ളാസില്‍ ഹുസ്ന അബ്ദുല്‍റഹ്മാന്‍ ഒന്നാം റാങ്കും അബ്ദുല്‍ ഫത്താഹ് രണ്ടാം റാങ്കും നേടി. ഏഴാം ക്ളാസില്‍ പരീക്ഷയെഴുതിയവരില്‍ ആലിയ നജീബിനു ഒന്നാം റാങ്കും അല്‍ത്താഫ് മുജീബിന് രണ്ടാം റാങ്കും ലഭിച്ചു. ഫാത്തിമ നസ്റീനും മുഹമ്മദ് ഫായിസിനും അഞ്ചാം ക്ളാസ് പരീക്ഷയില്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ ലഭിച്ചു.

മദ്രസ മാനേജിംഗ് കമ്മിറ്റി അബൂബക്കര്‍ അന്‍വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മികച്ച വിജയം നേടിയ കുട്ടികളെ അഭിനന്ദിച്ചു. അബ്ദുല്‍ ഖാദര്‍ ഫൈസി കൊളത്തൂര്‍, ബഷീര്‍ മാസ്റ്റര്‍ നാദാപുരം എന്നിവര്‍ സംസാരിച്ചു. ഹുസൈന്‍ അലി കടലുണ്ടി സ്വാഗതവും ഇഹ്തിഷാം നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍