മലയാളി റിയാദില്‍ കുഴഞ്ഞു വീണു മരിച്ചു
Monday, May 11, 2015 6:46 AM IST
റിയാദ്: കൊല്ലം ശൂരനാട് കാരിപ്പോനയില്‍ രതീഷ് രവീന്ദ്രന്‍ (30) ശനിയാഴ്ച വൈകുന്നേരം നാലിനു ജോലി സ്ഥലത്തു കുഴഞ്ഞു വീണു മരിച്ചു. റിയാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ മുസാമിയ സനയ്യയിലുള്ള ഒരു വര്‍ക്ഷോപ്പില്‍ രണ്ടര വര്‍ഷമായി പെയിന്റര്‍ ജോലി ചെയ്തു വരികയായിരുന്നു. അഛനും അമ്മയും ഏക സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന രതീഷ് അവിവാഹിതനാണ്.

രതീഷിന്റെ മൃതദേഹം നാട്ടിലയക്കാനുള്ള അനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഒഐസിസി ജീവകാരുണ്യ കണ്‍വീനര്‍ സജാദ് ഖാന്റേയും പ്രമോദ് പൂപ്പാലയുടേയും നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍