നേപ്പാള്‍ ജനതയെ സഹായിക്കാന്‍ റോട്ടറി ക്ളബ്ബിന്റെ സംഗീത വിരുന്ന്: ഐഎഎംസിസി സ്പോണ്‍സര്‍
Monday, May 11, 2015 2:43 AM IST
ന്യൂജേഴ്സി: നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടി റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 7510 നടത്തുന്ന സംഗീത പരിപാടി ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്സ് (ഐഎഎംസിസി) സ്പോണ്‍സര്‍ ചെയ്യുമെന്ന് ചേംബര്‍ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.

ന്യൂജേഴ്സിയിലെ പ്രിന്‍സ്റന്‍ യുനിവേഴ്സിറ്റി കാമ്പസില്‍ മെയ് 16-നു (ശനി) വൈകുന്നേരം ഏഴിനു ആരംഭിക്കുന്ന സംഗീത സന്ധ്യയില്‍ പ്രശസ്ത ഗായകരായ കൃഷ്ണ ദാസ് , ഗുരു ഗണേഷ് എന്നിവരവതരിപ്പിക്കുന്ന പ്രത്യേക ഗാനവിരുന്നുണ്ടായിരിക്കും.

ലക്ഷക്കണക്കിനു ജനങ്ങളെ ദുതിതത്തിലാഴ്ത്തിയ ദുരന്തം അത്യധികം വേദനാജനകമാണെന്നും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായമെത്തിക്കാന്‍ ചേംബര്‍ അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്നും മാധവന്‍ നായര്‍ പറഞ്ഞു. ധനസമാഹരണത്തിനായി റോട്ടറി ക്ളബ് ഡിസ്ട്രിക്റ്റ് 7510 സംഘടിപ്പിക്കുന്ന സംഗീത പരിപാടി ഇതിനുള്ള നല്ല ഒരവസരമായി കരുതുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രണ്ട്സ് ഓഫ് നേപ്പാള്‍, റോട്ടറി ക്ളബ് ഓഫ് പ്രിന്‍സ്റന്‍ തുടങ്ങിയ സംഘടനകളും ഈ പരിപാടിയുടെ സ്പോണ്‍സര്‍മാരായി മുന്നോട്ടു വന്നിട്ടുണ്ട്.

ആസ്വാദ്യകരമായ സംഗീത വിരുന്നില്‍ പങ്കെടുത്തു നേപ്പാള്‍ ജനതയെ സഹായിക്കാന്‍ ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. വു://മൃരവശ്ല. രീിമിെേരീിേമേര.രീാ/ള194/ 1101870871359/മൃരവശ്ല/ 1120953505960.വാഹ
ഉമലേ : ങമ്യ 16, 2015, ഠശാല: 7 ുാ 11 ുാ
ഢലിൌല: എശൃ ഇമാുൌ ഇലിലൃേ ങൌഹശുൌൃുീേലെ ഞീീാ ജൃശിരലീി ഡിശ്ലൃശെ്യജമൃസശിഴ: ഘീ 21, ജൃശിരലീി, ചഖ 08544

റിപ്പോര്‍ട്ട്: വിനീത നായര്‍