എച്ച്ബിഎ മാക്സ് അവാര്‍ഡ് സിജോ വടക്കന്
Thursday, May 7, 2015 5:37 AM IST
ഓസ്റിന്‍ (ടെക്സാസ്) : ഒആഅ ങഅത അവാര്‍ഡ് സിജോ വടക്കനു ലഭിച്ചു. മേയ് രണ്ടിനു ടെക്സസ് തലസ്ഥാനമായ ഓസ്റിനില്‍വച്ചാണു അവാര്‍ഡ് പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്കുന്നവര്‍ക്കുള്ള പരമോന്നത ബഹുമതിയാണ് എച്ച്ബിഎ മാക്സ് അവാര്‍ഡ്.

ട്രിനിറ്റി ഗ്രൂപ്പിന്റെ സിഇഒ ആയ സിജോ വടക്കന്‍, ബിസിനസ് രംഗത്തും കലാ-സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചുണ്ട്. റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്മന്റ്, ട്രാവല്‍, ഹെല്‍ത്ത് കെയര്‍ മുതലായ ബിസിനസ് സംരംഭങ്ങളുടെ സാരഥിയായി തുടരുമ്പോഴും കേരളത്തിന്റെ തനത് സംസ്കാരം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ തത്പരനാണ്.

ഒആഅ ങഅത അവാര്‍ഡിനായി തെരഞ്ഞെടുക്കപെട്ട ഏക ഇന്ത്യന്‍ ആണ് സിജോ വടക്കന്‍. റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഏറെ അറിയപ്പെടുന്ന ഇദ്ദേഹം അമേരിക്കയില്‍ കുടിയേറിയിട്ടു പത്തുവര്‍ഷം ആയി. ടെക്സസിലെ ഓസ്റിനില്‍ ഭാര്യ ലിറ്റി, മക്കള്‍ അലന്‍ & അന്ന എന്നിവരോടൊപ്പം താമസിക്കുന്നു. തൃശൂര്‍ ജില്ലയിലെ മാള സ്വദേശിയാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം